Loading
Channel: @birdsofnaturesreenivasanpp
നമ്മുടെ നാട്ടിൽ കൂട് കെട്ടി മുട്ട വിരിയിച്ചിറക്കുന്ന എരണ്ട വർഗ്ഗങ്ങളിൽ ഒരിനമാണ് ചൂളാൻ എരണ്ട തണ്ണീർത്തടങ്ങളിലെ ചണ്ടികൾക്ക് മുകളിലും തല പോയ തെങ്ങിൻ മണ്ടയിലും മരങ്ങളിലെ ഇതിക്കണ്ണികൾക്ക് ഇടയിലും ഇവ കൂട് കെട്ടാറുണ്ട് സീസൺ കാലത്ത് ഇവ കൂട്ടം കൂട്ടമായി ചൂളമടിച്ചു പറന്നു പോകാറുണ്ട് കേരളത്തിന്റെ നീർത്തടങ്ങളിൽ കൂട്ടമായും ഇണകളായും ഇരതെടാറുണ്ട്.... വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് കറുപ്പും വെളുപ്പും കുത്തുകൾ നിറഞ്ഞ രൂപത്തിലാണ് കണ്ടു വരുന്നത് ക്രമേണ ഈ കറുപ്പും വെളുപ്പും നിറങ്ങൾ ഇല്ലാതാകുകയും പ്രായപൂർത്തിയായ വലിയ പക്ഷിയുടെ നിറത്തിന് സമാനമാകും.....